Original upload date: Thu, 15 Jun 2017 00:00:00 GMT
Archive date: Tue, 07 Dec 2021 12:44:12 GMT
ചെറുശ്ശേരി
cherussery jeevacharithram in malayalam
cherusseri jeevacharithram
ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി(1375-1475).ഉത്തരകേരളത്തിൽ പഴയ കുരുമ്പനാട
...
് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.
കുഞ്ചൻ നമ്പ്യാരെ പറ്റി കൂടുതലറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ
https://youtu.be/NogAgoeUNgE
തുള്ളൽ പ്രസ്ഥാനത്തെ കുറിച്ച് അറിയേണ്ടതെല്ലാം ഒരൊറ്റ വിഡിയോയിൽ :-
http://youtu.be/bWLC2B3OOck
മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനെ പറ്റി കൂടുതലറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ
https://youtu.be/4SbJat_VW0o
പൂന്താനം ജീവചരിത്രം
https://youtu.be/S8ouaQwcUQs
കഥകൾ കേൾക്കാൻ ഇഷ്ടമാണെങ്കിൽ ഈ ലിങ്കിൽ കയറി നോക്കൂ...( AUDIO BOOKS) :-
https://www.youtube.com/watch?v=B-bH_9qaOD8&list=PLmm4qK285c3wXbOYfS2-K2LgiJQt2lR3p
കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.
പ്രാചീനകവിത്രയം
cherussery jeevacharithram in malayalam
cherussery story
cherussery kavithakal
#cherussery
#cherusseri
#jeevacharithram
cherussery krishnagatha poem in malayalam
pracheena kavithrayangal
about cherussery in malayalam
cherusseri jeevacharithram
cherussery biography in malayalam
cherussery essay in malayalam
കൃഷ്ണഗാഥ ചെറുശ്ശേരി
cherusseri kavithakal
cherussery krishnagatha
cherussery krishnagatha in malayalam
ചെറുശ്ശേരി കൃഷ്ണഗാഥ
vennakannan malayalam poem
വെണ്ണക്കണ്ണന് കവിത