Original upload date: Thu, 20 Oct 2011 00:00:00 GMT
Archive date: Sat, 04 Dec 2021 08:42:36 GMT
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/
.തികച്ചും യാദൃശ്ചികമായാണ് ശ്രീ വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളിൽ പാലക്കാട്ട് 'ശാന്തിനികേൻ' നടത്തുന്ന റസിയാബാനുവിനെക്കുറിച്ചും അവിടത്തെ
...
അമ്മമാരെക്കുറിച്ചും ഒരു പരിപാടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുമായി സംവിധായകൻ ശ്രീ മണിലാൽ എത്തുന്നതും അങ്ങോട്ടേയ്ക്ക് ക്ഷണിക്കുന്നതും.
2011 ഒക്ടോബറിൽ ആയിരുന്നു അത്. ഇടയ്ക്കൊക്കെ ആ അമ്മമാരെയും റസിയയേയും ഞാൻ ചെന്ന് കാണാറുണ്ടായിരുന്നു . അവർക്കു വേണ്ടി ഒന്നോ രണ്ടോ കവിത ചൊല്ലുക എന്നതായിരുന്നു ആവശ്യം. ആ ദ്യം ചൊല്ലിയ മാമ്പഴം ആണ് ഈ ലിങ്കിൽ ഉള്ളത് . ആ കവിത അവർ ലയിച്ചു കേട്ടു . അ ന്നി റങ്ങിയ മാതൃഭൂമി വാരികയിൽ യിൽ കെ ജി എസ്സിന്റെ 'താമസം ' എന്ന കവിതയുണ്ടായിരുന്നു . അവരുടെ അവസ്ഥയുടെ ഒരു താരതമ്യം കൂടി വായിച്ചതു കൊണ്ടും ഗദ്യമായതുകൊണ്ടും അവർക്കു അത് ഒന്ന് വായിച്ചുകൊടുത്തു. മുഴുവൻ മനസ്സിലായാലും ഇല്ലെങ്കിലും അവരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു . ഇടയിൽ ചെറിയ അഭ്പ്രായങ്ങളുമൊക്കെയായി അവർ ആ കവിതാവായനക്ക് എന്നോടൊപ്പം ചേർന്നു . പിന്നീട് ആ വീഡിയോ അങ്ങനെതന്നെ ബ്ലോഗിൽ ചേർക്കുകയും ചെയ്തു. പക്ഷെ ഒന്ന് രണ്ടു സുഹൃത്തുക്കൾ അതിനെ വിമർശിച്ചു അതുപോലൊരു കവിത, അവർക്കു മനസ്സിലാവുമോ, അവരുടെ സങ്കടങ്ങളെ, അനാഥത്വത്തെ ഒന്നുകൂടി എടുത്തുകാട്ടുകയല്ലേ അത് ചെയ്യുക എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായം. എന്റെ അന്നത്തെ അനുഭവം അങ്ങനെയൊന്നും അല്ലായിരുന്നു എന്നതാണ് സത്യം. . എന്തായാലും ആ വീഡിയോ ഇവിടെ നിന്ന് മാറ്റുകയും പകരം അതെ ഓഡിയോയും പാഠവും വെച്ച പുതിയ ഒരെണ്ണം ചേർക്കുകയും ചെയ്തു. . ആ അമ്മമാർക്കും അവർക്കു അമ്മയും മകളുമായ റസിയാബാനുവി നും ഇതും സമർപ്പിക്കുന്നു . നന്ദി ശ്രീ വി കെ ശ്രീരാമന് , മണിലാലിന് , കാമറാമാൻ റോഷനും
ഇതാണ് താമസത്തിന്റെ ലിങ്ക് https://www.youtube.com/watch?v=tv6T0DwzMGo ( ഹെഡ്സെറ്റ് വെച്ച് കവിത കേൾക്കുക അവരുടെ ചെറിയ ചെറിയ ഇടപെടലുകൾ)
വാക്കുകൾ കൂട്ടിച്ചൊല്ലാൻ
വയ്യാത്ത കിടാങ്ങളേ ,
ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ!
കൂടുതല് കാവ്യാലാപനങ്ങള്ക്ക് http://kavyamsugeyam.blogspot.in/ കാണുക
കവിതയുടെ വരികൾ : വൈലോപ്പിള്ളി സമ്പൂർണ്ണ കൃതികൾ ( D C Books)